മുൻപരിചയങ്ങളില്ലാത്ത
ഒത്തു കൂടൽ,
പുഞ്ചിരികളിൽ നെയ്ത
ഇടപഴക്കങ്ങൾ.
നാട്ടതിരുകളുടെ
വേലികൾക്കപ്പുറം
ഒരുമയുടെ തീരത്ത്
ഒത്തുചേർന്നുള്ളവർ....
സംഘയാനത്തിന്റെ
ആമോദത്തിമിർപ്പിൽ
പ്രായഭേദങ്ങൾ മറന്ന്
ആനന്ദിച്ചുള്ളവർ....
തോളോട് തോള്
ചേർത്ത് വച്ചുള്ളവർ,
മനസ്സോട് മനസ്സ്
കോർത്ത് വച്ചുള്ളവർ....
പിണങ്ങാതെ പിണങ്ങിയും
അറിയാതെ ഇണങ്ങിയും
ഒരുമയായ് നിന്നവർ..
നൊമ്പരപ്പൂക്കളിൽ
മിഴിനീർ കുതിർത്തവർ,
അകലാതെ, പിരിയാതെ
തിരികെ പോകുന്നവർ...
No comments:
Post a Comment