Monday, August 13, 2018

നാട്ടുമഴ


   വൈകുന്നേരങ്ങളിലെ
   നാട്ടുമഴ കാണാൻ
   എന്തു രസമാണെന്നൊ..!

   ഉമ്മര കോലായിൽ
   ചാരു കസേരയിൽ
   ഇരിക്കണം,

   കാലുകൾ
   ഉയർത്തി
   വെക്കണം,

   ഇറവെള്ളം 
   നൂലായ്
   വീഴണം,

   തുള്ളിക്കിലുക്കം
   കാതിൽ
   നിറയണം,

   ഇലച്ചാർത്തുകൾ
   ഇളകി
   ഇളകിയാടണം,,

   പോക്രാച്ചികൾ കലപില
   കൂട്ടണം,
   
   കോഴിക്കുഞ്ഞുങ്ങൾ
   തള്ളചിറകിൽ
   ഒളിക്കണം,

   ഇളം കാറ്റിൽ
   കുളിര്
   പരക്കണം,

   ഇടക്കോരൊ
   പവിഴത്തുള്ളി
   കവിളിൽ പതിക്കണം,

   രോമ രാചികൾ
   എഴുന്ന്
   നിൽക്കണം,

   കട്ടൻ ഗ്ലാസ്സിൽ
   ആവി
   പറക്കണം,

   ഒരു കരസ്പർശമായ്
   ചെറു ചൂട്
   പകരണം....

   വൈകുന്നേരങ്ങളിലെ
   നാട്ടുമഴ കാണാൻ
   എന്തു രസമാണെന്നൊ..!

No comments:

Post a Comment